ചെരണ്ടത്തൂർ ചിറയ്‌ക്ക്‌ കയർ ഭൂവസ്‌ത്രം

ചെരണ്ടത്തൂർ ചിറയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പ്രവൃത്തി പുരോഗമിക്കുന്നു


സ്വന്തം ലേഖകൻ വടകര തൊഴിലുറപ്പ് പദ്ധതിയിൽ  ഉൾപ്പെടുത്തി ചെരണ്ടത്തൂർചിറയിലെ  മൺവരമ്പിന് കയർ ഭൂവസ്ത്രം വിരിച്ച് സുരക്ഷാ ഭിത്തി ഒരുങ്ങുന്നു.  മണിയൂരിലെ പ്രധാന ജലസ്രോതസ്സും നെല്ലറയുമായ ചെരണ്ടത്തൂർ ചിറയിലെ  കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.  ഏകദേശം  2000 മീറ്റർ മൺവരമ്പ് പൂർണമായും കയർഭൂവസ്ത്രം വിരിച്ച് മനോഹരമാക്കും. 28,79,634 രൂപ ചെലവിൽ 4044 തൊഴിൽ ദിനങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൈനർ ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് ബണ്ട് ഉയർത്തിയ സ്ഥലത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  ഉൾപ്പെടുത്തിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്.  ജില്ലയിലെ പ്രധാന നെല്ലുൽപ്പാദന കേന്ദ്രംകൂടിയായ ചിറയുടെ തനിമ ഒട്ടും ചോരാതെ പ്രകൃതി സൗഹൃദമായാണ് ഫാം റോഡ് ഒരുക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനോടൊപ്പം മണിയൂരിന്റെ പ്രാദേശിക ടൂറിസം സാധ്യതകൂടി മുന്നിൽ കണ്ടാണ് പദ്ധതി ആരംഭിച്ചത്. ചെരണ്ടത്തൂർ ചിറ കേന്ദ്രീകരിച്ച് ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകിയത്. ഇതിനായി വിശദമായ പഠനവും പദ്ധതിയും ആസൂത്രണംചെയ്തു. Read on deshabhimani.com

Related News