മുങ്ങിമരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക്‌ 
ആശ്വാസവുമായി മന്ത്രി

മാതോലത്തുകടവ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിക്കുന്നു


ഓമശേരി  പുഴയിൽ മുങ്ങിമരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മാതോലത്തുകടവ് പുഴയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ അമീനും വട്ടക്കണ്ടി ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ്‌ ദിൽഷാക്കുമാണ് മരിച്ചത്. കുട്ടികളുടെ വീടുകൾ സന്ദർശിച്ച മന്ത്രി കുടുംബത്തെ ആശ്വസിപ്പിച്ചു. സംഭവം നടന്ന മാതോലത്തുകടവിലും മന്ത്രി സന്ദർശനം നടത്തി. തുടർച്ചയായി മുങ്ങിമരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓമശേരി  പഞ്ചായത്ത് അംഗം മൂസ നെടിയെടത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News