സമരം നൂറാം ദിനം പിന്നിട്ടു



കുറ്റ്യാടി   ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും തട്ടിയെടുത്ത സ്വർണവും പണവും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട്‌ കുറ്റ്യാടി കുളങ്ങരതാഴയിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം തിങ്കളാഴ്ച നൂറാം ദിവസം പിന്നിട്ടു. സർവകക്ഷി രാഷ്ട്രീയപാർടികളുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതിയാണ്  സമരത്തിന് നേതൃത്വം നൽകുന്നത്. നൂറാം ദിവസത്തെ സമരം കുറ്റ്യാടി ടൗണിലെ ഗോൾഡ് പാലസ് ജ്വല്ലറിക്ക് മുമ്പിലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്  ഉദ്ഘാടനംചെയ്തു. ആക്‌ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കായക്കൊടി പഞ്ചായത്ത്  ലീഗ് സെക്രട്ടറി  മുഹമ്മദ് ബഷീർ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എൻ സി കുമാരൻ, എസ്ടിയു ജില്ലാ കമ്മിറ്റി മെമ്പറും ആക്‌ഷൻ കമ്മിറ്റി നേതാവുമായ ഇ എ റഹ്മാൻ കരണ്ടോട്,  ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചൻ കണ്ടി, മുഹമ്മദലി വളയന്നൂർ, ഷമീമ ഷാജഹാൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News