ഇരട്ടി വർധന



സ്വന്തം ലേഖിക കോഴിക്കോട്‌ കോവിഡ്‌ തീർത്ത പ്രതിസന്ധികൾ അതിജീവിച്ച്‌ വിനോദസഞ്ചാരമേഖല  ഉണർവിലേക്ക്‌. ജില്ലയിലെ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന  ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കുതിപ്പ്‌. കോവിഡിൽ ഉലഞ്ഞ 2020നേക്കാൾ ഏതാണ്ട്‌ ഇരട്ടിയോളം വർധനയാണ്‌ 2021ൽ. ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കുകളിലും വലിയ മുന്നേറ്റമാണ്‌. കാപ്പാട്‌ ബീച്ച്‌, അരിപ്പാറ, വടകര സാന്റ്‌ ബാങ്ക്‌സ്‌, സരോവരം എന്നിവയാണ്‌ ടൂറിസം വകുപ്പിലെ ഡിടിപിസിക്ക്‌ കീഴിലുള്ള കേന്ദ്രങ്ങൾ. തുഷാരഗിരി വനംവകുപ്പിന്‌ കീഴിലും കക്കയം, തോണിക്കടവ്‌, പെരുവണ്ണാമൂഴി, കരിയാത്തൻ പാറ എന്നിവ ജലസേചന വകുപ്പിന്‌ കീഴിലുമാണ്‌. എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ ഒഴുക്കാണ്‌.  2021 ൽ 5,67,374 സഞ്ചാരികളാണ്‌ ജില്ലയുടെ മനോഹാരിത ആസ്വദിക്കാനായി എത്തിയത്‌. 2020ൽ ഇത്‌ 3,80,559 ആയിരുന്നു. 2021ൽ ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളാണ്‌ വലിയ തിരിച്ചടി നേരിട്ടത്‌. പ്രതിമാസം അമ്പതിനായിരത്തിലേറെ സഞ്ചാരികളെത്തിയിരുന്നത്‌ കോവിഡ്‌ പ്രതിസന്ധിയുണ്ടാക്കിയ ഈ കാലയളവിൽ പതിനായിരത്തിലും താഴെ പോയി.  ജൂലൈ മുതൽ ഉയർന്നുതുടങ്ങിയ സഞ്ചാരികളുടെ എണ്ണം ഡിസംബറിൽ 74,854 വരെ ആയി ഉയർന്നു. അതേസമയം കോവിഡിന്‌ മുന്നേയുള്ള 2019ൽ 13,05,220  യാത്രികരാണ്‌ ജില്ലയിലെത്തിയത്‌.   വിദേശസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. 2021ൽ 2074 പേരാണ്‌ എത്തിയത്‌. 2020 ൽ 5262 ആയിരുന്നു. Read on deshabhimani.com

Related News