എന്‍എച്ച് 766 വികസനം: സ്ഥലം ഏറ്റെടുക്കാന്‍ 
വിജ്ഞാപനമായി



കുന്നമംഗലം  കോഴിക്കോട് –- കൊല്ലഗല്‍ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര ഹൈവേയും ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പ് കാര്യാലയവും വിജ്ഞാപനമിറക്കി. എന്‍എച്ച് 766 ല്‍ മലാപ്പറമ്പ് മുതല്‍ പുതുപ്പാടി വരെയുള്ള ഭാഗം വികസിപ്പിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുന്നത്. കൊടുവള്ളി, താമരശേരി എന്നിവിടങ്ങളില്‍ ബൈപാസിനും റോ‍‍ഡിലെ വളവുകള്‍ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌.    കോഴിക്കോട്, താമരശേരി താലൂക്കുകളില്‍ ഉള്‍പ്പെട്ട ചെലവൂര്‍, ചേവായൂര്‍, കാരന്തൂര്‍, കുന്നമംഗലം, മടവൂര്‍, ആരാമ്പ്രം, വേങ്ങേരി, ഈങ്ങാപ്പുഴ, മലപുറം, പാടൂര്‍, കെടവൂര്‍, കിഴക്കോത്ത്, കൊടുവള്ളി, പുതുപ്പാടി, രാരോത്ത്, ചെമ്പ്ര, വാവാട് എന്നിവിടങ്ങളിലായി 69.3184 ഹെക്ടര്‍ ഏറ്റെടുക്കുമെന്നാണ്  വിജ്ഞാപനത്തില്‍ പറയുന്നത്. നാഷണല്‍ ഹൈവേ, എല്‍എ കൊയിലാണ്ടി സ്പെഷ്യല്‍ തഹസില്‍ദാര്‍ക്കാണ് ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയെന്ന്‌ പി ടി എ റഹീം എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News