കോവിഡ്‌ മാനദണ്ഡം ലംഘിച്ച 
ബിജെപി നേതാക്കൾക്കെതിരെ കേസ്‌



കോഴിക്കോട്‌ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ചതിന്‌ കെ സുരേന്ദ്രനടക്കം 1500 പേർക്കെതിരെ കേസ്‌. ഞായർ മുതലക്കുളത്ത്‌ നടത്തിയ ജനകീയ പ്രതിരോധ സദസ്സിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ  തുടർന്നാണ്‌ കസബ പൊലീസ്‌ കേസെടുത്തത്‌. സംസ്ഥാന സെക്രട്ടറിമാരായ കെ രഞ്ജിത്‌, കെ പി പ്രകാശ്‌ ബാബു, ജില്ലാ പ്രസിഡന്റ്‌ വി കെ സജീവൻ, എൻ പി രാധാകൃഷ്‌ണൻ,  വി വി രാജൻ തുടങ്ങി നിരവധി നേതാക്കളും പരിപാടിയൽ പങ്കെടുത്തിരുന്നു. Read on deshabhimani.com

Related News