മഹിളാ അസോസിയേഷൻ പ്രവർത്തകയ്ക്കുനേരെ 
ബിജെപി അക്രമം



പേരാമ്പ്ര ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗവും ആശാ വർക്കറുമായ പി എം സുലഭയ്ക്കുനേരെ ബിജെപി അക്രമം. ഞായറാഴ്ച വൈകിട്ട് ആറോടെ സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിനടുത്തുവച്ച് ഒരു സംഘം ബിജെപി–- ആർഎസ്എസ് പ്രവർത്തകർ ബൈക്ക് തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. സുനോജൻ കല്ലോട്, ചാലിൽ ശ്രീജിത്ത്, കേളോത്തുമീത്തൽ രാജേഷ്, കേളോത്തുമീത്തൽ പ്രദീപൻ, വത്സരാജ് എന്നിവരുടെ നേതൃത്വത്തിൽ പതനഞ്ചോളം ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. പരിക്കേറ്റ സുലഭയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര പൊലീസിൽ പരാതി നൽകി.   Read on deshabhimani.com

Related News