അറിവിന്റെ 
ആദ്യാക്ഷരം 
നുകർന്ന്‌ 
കുരുന്നുകൾ

ആദ്യാക്ഷരത്തിൻ മാധുര്യം... വിജയദശമി ദിനത്തിൽ കോഴിക്കോട് അഴകൊടി ദേവിക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ അമ്മയുടെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ രക്ഷിതാക്കൾ തന്നെയാണ് കുട്ടികൾക്ക് അക്ഷരങ്ങൾ പകർന്നു നൽകിയത്


കോഴിക്കോട്‌  കോവിഡ്‌ മഹാമാരിയുടെ നിയന്ത്രണങ്ങൾക്കിടയിലും ആയിരത്തിലധികം കുരുന്നുകൾ വീടുകളിലും ക്ഷേത്രങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ഇത്തവണ ക്ഷേത്രങ്ങളിൽ വൻതിരക്കാണ്‌ പലയിടങ്ങളിലുമുണ്ടായത്‌. തിരക്ക്‌ കുറയ്‌ക്കാനായി പലയിടങ്ങളിലും ബുക്കിങ്‌ സൗകര്യം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ചടങ്ങുകൾ നടന്നിരുന്നില്ല. കൊയിലാണ്ടി പിഷാരികാവ്‌, ശ്രീകണ്‌ഠേശ്വര ക്ഷേ ത്രം, അഴകൊടി ദേവി ക്ഷേത്രം, തളി മഹാക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ വിജയദശമി ആഘോഷത്തോടനുബന്ധിച്ച്‌ പരിപാടികൾ സംഘടിപ്പിച്ചു. Read on deshabhimani.com

Related News