ബാലസംഘം: രണ്ടുലക്ഷം കുട്ടികളെ അംഗങ്ങളാക്കും

ബാലസംഘം കോഴിക്കോട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ നാദാപുരം ഏരിയയിലെ വിലങ്ങാട് ചിറ്റാരിയിൽ സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ ഉദ്‌ഘാടനംചെയ്യുന്നു


കോഴിക്കോട്‌ ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി. "മതമേതെങ്കിലുമാവട്ടെ മനുഷ്യനൊന്നാവട്ടെ എന്ന മുദ്രാവാക്യമുയർത്തി രണ്ട്‌ ലക്ഷം കുട്ടികളെ ജില്ലയിൽ അംഗങ്ങളാക്കും. ജില്ലാതല ഉദ്ഘാടനം നാദാപുരം ഏരിയയിലെ വിലങ്ങാട് ചിറ്റാരിയിൽ സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഞ്ജു ശ്രീധർ അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് കെ കെ അഭിനവ്, ജോയിന്റ് കൺവീനർ വി എം പ്രജീഷ് കുമാർ, സിപിഐ എം വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു, ഏരിയാ കൺവീനർ കെ കെ പുരുഷൻ, ഏരിയാ പ്രസിഡന്റ് ആകാശ്, വിലങ്ങാട് മേഖലാ പ്രസിഡന്റ് ജിഷ്ണു, മേഖലാ കൺവീനർ വി പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ആര്യ സ്വാഗതവും എൻ പി അതുൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News