മുട്ടക്കോഴി പദ്ധതി ക്രമക്കേട്‌: പൊലീസ്‌ കേസെടുത്തു



കോഴിക്കോട്‌ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ മട്ടുപ്പാവ്‌ മുട്ടക്കോഴി വളർത്തൽ പദ്ധതിയിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ കോഴിക്കോട്‌  ടൗൺ പൊലീസ്‌ കേസെടുത്തു.  കോഴിക്കോട്‌ കോർപറേഷൻ സെക്രട്ടറിയും   മലപ്പുറം കോട്ടക്കുന്ന്‌ അഗ്രോ ആൻഡ്‌ പൗൾട്രി ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനിയും കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ പരാതിയിലാണ്‌ കേസ്‌.   പദ്ധതിയിലേക്ക്‌ കോഴിക്കൂട്‌ നൽകിയ മലപ്പുറം കോട്ടക്കുന്ന്‌ അഗ്രോ ആൻഡ്‌ പൗൾട്രി ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനിക്ക്‌  പണം നൽകിയില്ലെന്നതാണ്‌ പരാതി.   90 കൂടുകൾ നല്‍കിയതിൽ 19 പേരുടെ ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ 1,69,100 രൂപ മാത്രമാണ് കിട്ടിയതെന്നാണ് കമ്പനിയുടെ പരാതി. ബാക്കി വിഹിതമായ 3,15,950 രൂപ  മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്‍ കോര്‍പറേഷനില്‍ അടച്ചില്ലെന്നാണ് ആരോപണമെന്ന് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു. 2020–--21 കൊല്ലം ജനകീയാസൂത്രണപദ്ധതി പ്രകാരം ബേപ്പൂര്‍ മൃഗാശുപത്രിയിൽ സീനിയര്‍ വെറ്റിനറി സര്‍ജൻ ഇ- ടെന്‍ഡര്‍ ക്ഷണിച്ച് നടപ്പാക്കിയ പദ്ധതിയിലാണ് ക്രമക്കേട്.   കോര്‍പറേഷന്റെ രശീതി കൊടുക്കാതെ കർഷകരിൽനിന്ന്  വിഹിതം ശേഖരിച്ചതായാണ് കോർപറേഷൻ  നടത്തിയ പ്രാഥമിക അന്വേഷണത്തിലുള്ള നിഗമനം. വിശദമായ അന്വേഷണം നടത്തി നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയുടെ പരാതി. Read on deshabhimani.com

Related News