ബാറിൽനിന്നിറങ്ങുന്നവരെ കവർച്ചചെയ്യുന്നയാൾ പിടിയിൽ



കോഴിക്കോട്‌ ബാറുകളിൽനിന്ന് മദ്യപിച്ച് പുറത്തേക്കിറങ്ങുന്നവരെ ലക്ഷ്യമിട്ട് കവർച്ച ചെയ്യുന്നയാൾ പിടിയിൽ. കുറ്റ്യാടി പാതിരപ്പറ്റ സ്വദേശി അൽത്താഫി(35)നെയാണ് കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ 11ന്‌ കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലൂടെ ജോലി കഴിഞ്ഞ് പോവുകയായിരുന്ന നല്ലളം സ്വദേശിയുടെ കൈയിലുണ്ടായിരുന്ന 3000 രൂപ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെട്ട കേസിലാണ്‌ പ്രതി പിടിയിലായത്‌.  പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൽത്താഫ്‌ പിടിയിലായത്‌. ബാറുകളിൽനിന്ന് മദ്യപിച്ച് പുറത്തേക്കിറങ്ങുന്നവരെ ലക്ഷ്യമിട്ട് കവർച്ച നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്നും  ഇയാൾക്കെതിരെ വേറെയും കേസുണ്ടെന്നും പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News