ഒളോപ്പാറ ടൂറിസം പദ്ധതിക്ക്‌ തത്വത്തിൽ അംഗീകാരം

ഒളോപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട്‌ ചേർന്ന യോഗത്തിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സംസാരിക്കുന്നു


കോഴിക്കോട്‌ ഒളോപ്പാറ ടൂറിസം പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.  ചേളന്നൂർ, തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട്‌(ഡിപിആർ) തയ്യാറാക്കാൻ തീരുമാനമായിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ടൂറിസം സെക്രട്ടറിയും ഡയറക്ടറുമടങ്ങുന്ന വിദഗ്ധ സമിതി പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ഒളോപ്പാറയിൽ ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതിയായ കാരവൻ ടൂറിസത്തിന്റെ ഭാഗമായി കാരവൻ പാർക്കിങ്‌ സൗകര്യം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ഷീബ, കെ ടി പ്രമീള, പി പി നൗഷിർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് ലാൽ, വടക്കൻ മേഖലാ സിസിഎഫ്‌ഡികെ ഡി കെ വിനോദ് കുമാർ, ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News