എൻഡിആർഎഫ്‌ ജില്ലയിലെത്തും



 കോഴിക്കോട്‌    ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ സമിതി അവലോകന യോഗം ചേർന്നു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുഴുവൻ തയ്യാറെടുപ്പുകളും നടത്താൻ പൊലീസിനും അഗ്നിശമനസേനയ്ക്കും തഹസിൽദാർമാർക്കും നിർദേശം നൽകി.  മലയോരമേഖലകളിലെ രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ  പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ ഒരു ബറ്റാലിയൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ജില്ലയിലെത്തും.  അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഏകദേശം 900 കുടുംബങ്ങൾ താമസിക്കുന്നുണ്ട്‌. ഈ കുടുംബങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ വേഗത്തിൽ നൽകണമെന്ന് തഹസിൽദാർമാർക്ക് നിർദേശം നൽകി.  മാറ്റിത്താമസിപ്പിക്കേണ്ടിവരുമ്പോൾ ഒരുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചർച്ചചെയ്തു.യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ (ഇൻചാർജ്), വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, പൊലീസ്, ഫയർ ആൻഡ്‌ റെസ്ക്യൂ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News