പൊലീസിനെ ആക്രമിച്ച 
യൂത്ത് കോൺഗ്രസ്‌ നേതാവ് റിമാൻഡിൽ



ബാലുശേരി കരുമലയിൽ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച യൂത്ത് കോൺഗ്രസ്‌ നേതാവ് റിമാൻഡിൽ. യൂത്ത് കോൺഗ്രസ്‌ ഉണ്ണികുളം മണ്ഡലം വൈസ് പ്രസിഡന്റ്‌ വള്ളിയോത്ത് എടത്ത് കണ്ടി മുഹമ്മദ് ഷാഹിദാണ് റിമാൻഡിലായത്. മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രകടനം അക്രമാസക്തമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞ്‌ തകർത്തിരുന്നു. സംഘർഷം ഒഴിവാക്കാൻ ഇടപെട്ട പൊലീസിനെയും എൽഡിഎഫ് പ്രവർത്തകരെയും കോൺഗ്രസുകാർ ആക്രമിച്ചിരുന്നു. പേരാമ്പ്ര കോടതിയാണ് ഷാഹിദിനെ റിമാൻഡ്‌ ചെയ്തത് Read on deshabhimani.com

Related News