ഗുരുവിന്റെ ഓർമയുണർത്തി ‘പരശുരാമൻ’

സീതാസ്വയംവരം കഥകളിയിൽ കലാമണ്ഡലം സുബ്രഹ്മണ്യൻ 
പരശുരാമനായി രംഗത്ത്


കൊയിലാണ്ടി അറുപതാണ്ടുകൾക്കുമുമ്പ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പൊയിൽക്കാവ് ക്ഷേത്രസന്നിധിയിൽ അവതരിപ്പിച്ച പരശുരാമ വേഷം അദ്ദേഹത്തിന്റെ രണ്ടാം ഓർമ ദിനത്തിന്റെ തലേന്ന് രാത്രി ഗുരുവിനുള്ള സമർപ്പണമായി ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ചു.       ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സീതാ സ്വയംവരം കഥയാണ് ഗുരുവിന്റെ ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ചത്. പരശുരാമനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് വേഷമിട്ടത്. സീതാ സ്വയംവരം കഴിഞ്ഞ് മടങ്ങുന്ന  ശ്രീരാമനെയും സീതയെയും ദശരഥനെയും ലക്ഷ്മണനെയും വഴിമധ്യേ തടയുന്ന ക്രുദ്ധനായ പരശുരാമന്റെ ഭാവപ്പകർച്ചയും ചടുലമായ ചുവടുകളും സഹൃദയർക്ക്‌ അനുഭൂതിയായി.   കലാമണ്ഡലം പ്രേംകുമാർ ശ്രീരാമനായി. കലാലയം ആദർശ്, കലാലയം അതുൽ ജിത്ത്, കലാമണ്ഡലം ഹൃതുൽ കൃഷ്ണ എന്നിവരും വേഷമിട്ടു. പാട്ട്: കോട്ടക്കൽ നാരായണൻ, കലാനിലയം ഹരി. ചെണ്ട:  കലാമണ്ഡലം വേണു മോഹൻ, കലാമണ്ഡലം ഗണേശ്. മദ്ദളം: കലാമണ്ഡലം നിതിൻ രാജ്. ചുട്ടി: കലാനിലയം പത്മനാഭൻ. Read on deshabhimani.com

Related News