സർക്കാരിന്റെ 
ശ്രമങ്ങൾക്ക്‌ പിന്തുണ: 
ഉമർ ഫൈസി



കോഴിക്കോട്‌ വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ( ഇകെ വിഭാഗം) മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. വഖഫ്‌ ആക്‌ഷൻ കൗൺസിൽ നടത്തിയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സർക്കാരിന്റെ ശ്രമങ്ങൾക്ക് രാഷ്ട്രീയം നോക്കാതെ സമുദായത്തിന്റെ പിന്തുണ ഉണ്ടാകും. പിഎസ്‌സി നിയമന വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അന്യാധീനപ്പെട്ട സ്വത്തുക്കൾ വീണ്ടെടുക്കാൻ ശ്രമ  ഉണ്ടാകണം. വഖഫിന്റെ പേരിൽ പല കോലാഹങ്ങളും നടന്നുന്നുണ്ട്.  പല രാഷ്ട്രീയങ്ങളും വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉണ്ട്. അത് ആ വഴിക്ക് നടക്കട്ടെ. പക്ഷേ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്‌. അത് വീണ്ടെടുക്കണം. സുന്നി പള്ളികൾ പലതും സലഫികൾ കൈയടക്കി. ഇത് തിരിച്ച് പിടിച്ച് അവകാശികൾക്ക് നൽകണമെന്നും  ഉമർ ഫൈസി പ         റഞ്ഞു. Read on deshabhimani.com

Related News