സ്വാതന്ത്ര്യത്തിന്റെ ആഘോഷരാവ്‌ തീർത്ത്‌ എൽഡിഎഫ്



കോഴിക്കോട്‌ പോരാട്ട ചരിത്രം തിരയടിക്കുന്ന കോഴിക്കോട്‌ കടപ്പുറത്ത്‌ കലയുടെയും ജനാധിപത്യത്തിന്റെയും നിറങ്ങൾ ചേർത്ത്‌ എൽഡിഎഫിന്റെ സ്വാതന്ത്ര്യദിനാഘോഷം. 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഞായർ രാത്രി കടപ്പുറത്ത്‌ ഫ്രീഡം സ്ക്വയറിലാണ്‌ പാട്ടും പരിപാടികളും അരങ്ങേറിയത്‌. അർധരാത്രി വെടിക്കെട്ടോടെ സ്വാതന്ത്ര്യ പുലരിയെ വരവേറ്റു. എൽഡിഎഫ്‌ സിറ്റി കമ്മിറ്റിയാണ്‌ രണ്ട്‌ ദിവസത്തെ ആഘോഷത്തിന്‌ തുടക്കമിട്ടത്‌. സിപിഐ ദേശീയ എക്‌സിക്യുട്ടീവ്‌ അംഗം കെ ഇ ഇസ്‌മായിൽ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി.  മന്ത്രി അഹമ്മദ്‌ ദേവർകോവിൽ,   സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, ടി പി ദാസൻ, കെ ലോഹ്യ, പി  കിഷൻ ചന്ദ്‌, പി എ പോക്കർ, തോമസ് ചാഴിക്കാടൻ, ജോബ്‌ കാട്ടൂർ എന്നിവർ സംസാരിച്ചു.  മുക്കം മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. ദേശഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളുമുൾപ്പെടുത്തി മണിക്കൂറുകൾ  നീണ്ട സംഗീതപരിപാടി ആഘോഷത്തിന് പകിട്ടേകി.  തിങ്കൾ  രാവിലെ 10ന്‌ കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരടക്കം പങ്കെടുക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ നടക്കും. Read on deshabhimani.com

Related News