ആശുപത്രി മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കണം



കോഴിക്കോട്  ആശുപത്രി മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന്‌ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി പ്രേമ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി ദാസൻ പതാക ഉയർത്തി. കെ വേലായുധൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, ടി വിശ്വനാഥൻ, എ കെ ബാലൻ,  സി കെ പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ:  ടി ദാസൻ  (പ്രസിഡന്റ്‌), ടി വിശ്വനാഥൻ (സെക്രട്ടറി), കെ വേലായുധൻ (ട്രഷറർ). Read on deshabhimani.com

Related News