ജോബി ആൻഡ്രൂസ്‌ ദിനം ഇന്ന്‌ പുതുമയാർന്ന രക്തസാക്ഷി സ്‌മരണ



കോഴിക്കോട്‌    രക്തസാക്ഷിയുടെ ഓർമപ്പിറവിയിൽ  ‌ 28 രൂപ  ചലഞ്ചുമായി എസ്‌എഫ്‌ഐ. എംഎസ്‌എഫ്‌–-കെഎസ്‌യു സംഘം കല്ലെറിഞ്ഞു കൊന്ന ജോബി ആൻഡ്രൂസിന്റെ 28–-ാം ചരമവാർഷിക  ദിനത്തിലാണ്‌ പുതുമയാർന്ന പരിപാടി. ബുധനാഴ്‌ചയാണ്‌ രക്തസാക്ഷി ദിനാചരണം. എസ്‌എഫ്‌ഐ താമരശേരി ഏരിയാ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന ജോബി ആൻഡ്രൂസ്‌ 1992 ജൂലൈ‌ 15നാണ്‌ കൊല്ലപ്പെട്ടത്‌.  ഒരു വിദ്യാർഥിയിൽനിന്ന്‌ 28 രൂപ ശേഖരിച്ച്‌ മുഖ്യമന്ത്രിയുടെ ‌ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറും.  എസ്‌എഫ്‌ഐ താമരശേരി ഏരിയാ കമ്മിറ്റിയുടെ കീഴിൽ വരുന്ന കോളേജ്‌ വിദ്യാർഥികൾ,  പൊതുജനങ്ങൾ എന്നിവരിൽ നിന്നും ഫണ്ട്‌ ശേഖരിക്കും.   കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ രക്തസാക്ഷിദിനാചരണം‌. ബുധനാഴ്‌ച രാവിലെ ആറിന്‌ കൂടത്തായിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ എട്ടിന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജ്‌ ലൈവിലൂടെ അനുസ്‌മരണ സമ്മേളനം നടത്തും.   Read on deshabhimani.com

Related News