തൂണേരി, നാദാപുരം സമൂഹ വ്യാപന മുനമ്പിൽ 2 നാൾ,പോസിറ്റീവ്‌്‌ 93 പേർ



നാദാപുരം  കോവിഡ് സമൂഹ വ്യാപന മുനമ്പിലാണ്‌ തൂണേരി, നാദാപുരം  പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പേരോട്. രോഗവ്യാപന തീവ്രത കണ്ടെത്താനായി  ചൊവ്വാഴ്ച തൂണേരി പിഎച്ച്‌സിയിൽ 568 പേരെ  പ്രത്യേക ആന്റിജൻ പരിശോധന നടത്തി. ഇതിൽ 43 ഫലം പോസിറ്റീവായി. ഇതിൽ 20 പേർ നാദാപുരം പഞ്ചായത്തിലും 23 പേർ തൂണേരി പഞ്ചായത്തിലുമുള്ളവരാണ്‌. രണ്ടു  ദിവസങ്ങളിലായി  968 പരിശോധിച്ചപ്പോൾ 93 പേർ പോസിറ്റീവായി. കഴിഞ്ഞ ശനിയാഴ്ച പേരോട് സ്വദേശികളായ 66 കാരിക്കും 27 കാരനും നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട് സ്വദേശിയായ 34കാരി  യുവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നുപേർക്കും സമൂഹ സമ്പർക്കം വഴിയാണ് രോഗം പിടിച്ചത്. എന്നാൽ ഉറവിടം വ്യക്തമായിരുന്നില്ല. ഇതേ തുടർന്നാണ് സ്രവ പരിശോധന  ഊർജിതമാക്കിയത്.    ആദ്യ ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെ 50 പേർ  പോസിറ്റീവായതോടെ കൂടുതൽ പേരെ പരിശോധിക്കാൻ തീരുമാനിച്ചു. ഈ മാസം പേരോട് പ്രദേശത്ത് രണ്ടു മരണവീടുകൾ സന്ദർശിച്ചവരിൽ മിക്കവരുടെയും ഫലം പോസിറ്റീവാണ്. പോരോട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സ്ത്രീയും യുവാവും ഈ മരണവീടുകളിൽ പോയിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി‌. ഇവിടെനിന്നാണ് പ്രധാനമായും രോഗ പകർച്ചയുണ്ടായതെന്നാണ് വിലയിരുത്തൽ.   Read on deshabhimani.com

Related News