എളമരം കടവ് പാലം 23ന് നാടിന് സമർപ്പിക്കും



മാവൂർ   എളമരം കടവ് പാലം 23ന് മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്‌ഘാടനംചെയ്യും.  ഇതിന്‌ മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ യോഗം എളമരം പാലക്കുഴി എഎം എൽപി സ്കൂളിൽ ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനംചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ പി എ ജബ്ബാർ ഹാജി അധ്യക്ഷനായി.  ടി വി ഇബ്രാഹിം എംഎൽഎ, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാൻ, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ അംഗം സുഭദ്ര ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി അബൂബക്കർ, എൻ എച്ച് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അസീസ് എന്നിവർ സംസാരിച്ചു. സലാം എളമരം സ്വാഗതവും എളമരം വാർഡ് അംഗം അഡ്വ. ജന്ന ഷിഹാബ് നന്ദിയും പറഞ്ഞു.  രക്ഷാധികാരികൾ: എളമരം കരീം എംപി, ഇ ടി മുഹമ്മദ് ബഷീർ എംപി, എം കെ രാഘവൻ എംപി, എംപി അബ്ദുസമദ് സമദാനി എംപി , അഡ്വ. പി ടി എ റഹീം എംഎൽഎ.   ടിവി ഇബ്രാഹിം (കൊണ്ടോട്ടി എംഎൽഎ, ചെയർമാൻ). മലയിൽ അബ്ദുറഹിമാൻ (വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്, വർക്കിങ്‌ ചെയർമാൻ). Read on deshabhimani.com

Related News