കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരിച്ച് 
ഉൽപ്പാദനശേഷി കൂട്ടുന്നു



ബാലുശേരി  കക്കയത്തെ കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരിച്ച്‌ ഉൽപ്പാദനശേഷി കൂട്ടുന്നു. 50 വർഷം കഴിഞ്ഞ മെഷീനുകൾ മാറ്റി ആധുനീകരിക്കുന്ന പ്രവൃത്തികളാണ് ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. മൂന്ന് മെഷീനുകളുടെയും എംഐവി, ടർബെൻ ജനറേറ്റർ, കൺട്രോൾ പാനലുകളും  അനുബന്ധ ഉപകരണങ്ങളും മാറ്റിസ്ഥാപിക്കും. ഇലക്ട്രോ മെക്കാനിക്കൽ ജോലികളുടെ കരാർ ഏറ്റെടുത്തത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡാണ് (ബിഎച്ച് ഇഎൽ). 89.82 കോടി രൂപയുടെ കരാറാണ് ബിഎച്ച് ഇഎല്ലിന് നൽകിയിരിക്കുന്നത്.  250 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് മെഷീനുകൾ അടങ്ങിയ പദ്ധതി 1972ലാണ് സ്ഥാപിതമായത്. 10 ശതമാനം ഉൽപ്പാദനശേഷി വർധിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മെഷീനുകളുടെ ശേഷി 27.5 മെഗാവാട്ടായി ഉയർത്തും. മൂന്ന് മെഷീനുകൾക്കുംകൂടി 7.5 മെഗാവാട്ടിന്റെ അധിക ഉൽപ്പാദനം സാധ്യമാക്കി മൊത്തം ഉൽപ്പാദന ശേഷി 239.25 മെഗാവാട്ടായി വർധിപ്പിക്കും. നവീകരണം പൂർത്തിയാകുന്നതോടെ വാർഷിക വൈദ്യുതി ഉൽപ്പാദനം 26 ദശലക്ഷം യൂണിറ്റായി ഉയരുമെന്നാണ്‌ കെഎസ്ഇബി കണക്കാക്കുന്നത്. Read on deshabhimani.com

Related News