വൻ മയക്കുമരുന്ന്‌ വേട്ട; 
ഒരാൾ അറസ്റ്റിൽ



കോഴിക്കോട്  വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായി  വില്യാപ്പള്ളി സ്വദേശി ഫിറോസ് (45) അസറ്‌റ്റിൽ. കോഴിക്കോട്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ സി ശരത് ബാബുവിന്റെ നേതൃത്വത്തിൽ  നടന്ന പരിശോധനയിൽ പിടിയിലായത്‌. ഫിറോസ് സഞ്ചരിച്ച കാറിൽനിന്ന് രണ്ട് കിലോ കഞ്ചാവ്‌ കണ്ടെടുത്തു. തുടർന്ന്  വളയനാട് പോത്തഞ്ചേരിതാഴത്തെ വാടകവീട്ടിൽനിന്നാണ്‌ 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷുംകൂടി പിടിച്ചെടുത്തത്‌.  നഗരത്തിൽ പലയിടങ്ങളിലായി വിൽപ്പന നടത്താൻ ബംഗളൂരുവിൽനിന്ന്‌ കൊണ്ടുവന്ന ലഹരി വസ്‌തുക്കളാണ് പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   പ്രിവന്റീവ് ഓഫീസർമാരായ എം ഹാരിസ്, ടി കെ സഹദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ഗംഗാധരൻ, സി പി ഷാജു, മുഹമ്മദ് അബ്‌ദുൾ റഹൂഫ്, എ എം അഖിൽ, പി കെ സതീഷ്, എക്സൈസ് ഡ്രൈവർ എം എം ബിനീഷ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായി.   Read on deshabhimani.com

Related News