ആരും കേട്ടിരുന്നില്ല ആ അമ്മയുടെ, കുഞ്ഞിന്റെ നിലവിളി

പുറമേരിയിൽ അമ്മയും മകനും മുങ്ങി മരിച്ച കുളം 
സിഐ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു


  നാദാപുരം നിനച്ചിരിക്കാതെ എത്തിയ ദുരന്തം ഇനിയും വിശ്വസിക്കാനായിട്ടില്ല പുറമേരിക്കാർക്ക്. കുളങ്ങരമഠത്തിൽ സുജിത്തിന്റെ ഒന്നരവയസുള്ള മകൾ ദേവാംഗനയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. പിന്നീട്  അമ്മയെയും മകനെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചേതനയറ്റ രൂപയുടെയും മകൻ ആദി ദേവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.  അബദ്ധത്തിൽ കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്  ദുരന്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ആദിദേവ് ഒന്നരയോടെ സമീപത്തെ കുട്ടികളുമായി കളിച്ചിരുന്നു. പഠിക്കാനായി വീട്ടിലേക്ക്  മടങ്ങിയെന്ന് കുട്ടികൾ പറഞ്ഞു. വീട്ടിൽ കുടുംബ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് നാട്ടുകാരും പറയുന്നത്. നാദാപുരം സിഐ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.  സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ പി വനജ,  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺമാരായ പി ബിന്ദു, കെ കെ ഇന്ദിര, പുറമേരി പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ എം വിജിഷ, സി എച്ച് മോഹനൻ, സി എച്ച് ബാലകൃഷ്ണൻ എന്നിവർ ആശുപത്രിയിലും വീട്ടിലുമെത്തി.   Read on deshabhimani.com

Related News