ബൈപാസിലെ അപകടമരണം; കാട്ടുപന്നിയെ വെടിവച്ചു കൊന്നു

വനംവകുപ്പ്‌ അധികൃതർ കാട്ടുപന്നിയെ വെടിവച്ച്‌ ശേഷം കനാലിൽനിന്ന്‌ റോഡിലേക്ക് കയറ്റുന്നു


കോഴിക്കോട്‌  കഴിഞ്ഞ ദിവസം പന്തീരാങ്കാവ് തൊണ്ടയാട് ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ  വെടിവച്ച് കൊന്നു.  വനംവകുപ്പ്‌ അധികൃതരും  പൊലീസും ചേർന്ന്‌ നടത്തിയ തെരച്ചിലിനൊടുവിൽ ബൈപാസിനു സമീപം പൊറ്റമ്മൽ റോഡിൽ മെത്തോട്ടുതാഴം പാലാട്ടുകാവിലെ റോഡിനു സമീപത്തുള്ള കനാലിൽ പന്നിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.  പിടികൂടുന്നതിനിടെ വനം വകുപ്പിന്റെ ഷൂട്ടറെ ആക്രമിച്ചു.  പന്നി കുറുകെ ചാടിയതിനെ തുടർന്ന് വാനും ലോറിയും കൂട്ടിയിടിച്ച്  ചേളന്നൂർ സ്വദേശി സിദീഖ് വ്യാഴാഴ്‌ച മരിച്ചിരുന്നു. മൂന്നു പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു.   പന്നി കുറുകെ ചാടിയതാണ്‌ അപകടകാരണമെന്ന്‌   ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.   തുടർന്നാണ്‌ ഇതിനെ പിടികൂടാൻ തീരുമാനിച്ചത്‌.  വെള്ളിയാഴ്‌ച രാവിലെ പന്നിയെ കണ്ട പ്രദേശവാസികൾ വനംവകുപ്പിൽ  വിവരമറിയിച്ചു. തുടർന്ന്‌ വനംവകുപ്പ്‌ അധികൃതരെത്തി പന്നിയെ പിടികൂടി വെടിവച്ച്‌ കൊന്നു. Read on deshabhimani.com

Related News