കോർപറേഷനിൽ സ്ഥിരംസമിതി അധ്യക്ഷരായി



  കോഴിക്കോട്    കോർപ റേഷൻ കൗൺസിലിൽ സ്ഥിരംസമിതികളുടെ ചെയർമാന്മാർ ചുമതലയേറ്റു. ഏകകണ്ഠമായായിരുന്നു‌ തെരഞ്ഞെടുപ്പ്‌‌. എട്ട്‌ സ്ഥിരം സമിതികളിൽ പാതിയും പുതുമുഖങ്ങളാണ്‌. സിപിഐയുടെ പി കെ നാസറൊഴികെ ഉള്ളവരെല്ലാം സിപിഐ എം പ്രതിനിധികളാണ്‌. ധനകാര്യ  സമിതി ചെയർമാൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദാണ്‌.  മുതിർന്ന അംഗവും തിരുത്തിയാട് കൗൺസിലറുമായ പി ദിവാകരനാണ് ക്ഷേമസമിതിയുടെ ചെയർമാൻ. കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സി  രേഖയാണ്‌  വിദ്യാഭ്യാസ–- കായികസമിതിയുടെ ചെയർപേഴ്‌സൺ. എരഞ്ഞിപ്പാലം വാർഡിൽനിന്നാണ്‌ രേഖ വിജയിച്ചത്‌. ചെട്ടികുളം വാർഡിൽനിന്ന്‌ വിജയിച്ച  കൗൺസിലർ ഒ പി ഷിജിന വികസനസമിതിയുടെ ചെയർപേഴ്‌സണാണ്‌.  കഴിഞ്ഞ കൗൺസിലിൽ വികസന സമിതി അധ്യക്ഷനായ പി സി രാജൻ ഇത്തവണ പൊതുമരാമത്ത് സമിതി ചെയർമാനാണ്‌. ചെറുവണ്ണൂർ വെസ്റ്റിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നടുവട്ടം കൗൺസിലർ കെ കൃഷ്ണകുമാരി നഗരാസൂത്രണ  സമിതിയുടെയും കോട്ടൂളി കൗൺസിലർ ഡോ. എസ് ജയശ്രീ ആരോഗ്യ സമിതിയുടെയും  ചെയർപേഴ്‌സൺമാരായി ചുമതലയേറ്റു.  സിപിഐയുടെ പി കെ നാസർ നികുതി അപ്പീൽ സമിതി ചെയർമാനാണ്‌. പാളയത്തുനിന്നാണ് അദ്ദേഹം വിജയിച്ചത്.  എഡിഎം റോഷ്നി നാരായണൻ വരണാധികാരിയായി. ഡെപ്യൂട്ടി സെക്രട്ടറി വി അച്യുതൻ പങ്കെടുത്തു.  ചെയർപേഴ്‌സൺമാരുടെ  നേതൃത്വത്തിൽ സ്ഥിരം സമിതികൾ യോഗം ചേർന്നു. Read on deshabhimani.com

Related News