നാടെങ്ങും കർഷകരുടെ 
മർദന പ്രതിഷേധ ദിനം



കോഴിക്കോട്‌  കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ നാടെങ്ങും മർദന പ്രതിഷേധ ദിനം. കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്ര രാജിവെക്കുക, കർഷകരെ കൊല്ലാക്കൊല ചെയ്ത മന്ത്രിപുത്രന് ശിക്ഷ ഉറപ്പാക്കുക, കർഷക മാരണ നിയമങ്ങൾ പിൻവലിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി കർഷക സംഘം നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 14 ഇടങ്ങൾ സമരവേദിയായി.   ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിഎസ്‌ടി ഓഫീസിലായിരുന്നു ധർണ. ജില്ലാ സെക്രട്ടറി പി വിശ്വൻ  ഉദ്ഘാടനം ചെയ്തു. ബാബു പറശ്ശേരി അധ്യക്ഷനായി. സുരേഷ്, സി പി അബ്‍ദുറഹ്മാൻ, സി ബാലു, കെ സി ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ഫറോക്ക് ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഫറോക്ക് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കെഎസ്ഇബി  വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ  ജയപ്രകാശൻ ഉദ്‌ഘാടനം ചെയ്തു. മുണ്ടോളി ഉമ്മർകോയ അധ്യക്ഷനായി. കർഷകസംഘം ഏരിയാ സെക്രട്ടറി സി കെ  വിജയകൃഷ്ണൻ,. സി ഷിജു, പി പി രാമചന്ദ്രൻ, എൻ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. പ്രവീൺ കൂട്ടുങ്ങൽ സ്വാഗതവും എം പുരുഷോത്തമൻ  നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News