തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ 
ഓഫീസിന്‌ സ്വന്തം കെട്ടിടം ഒരുങ്ങുന്നു



  വടകര ആറുപതിറ്റാണ്ടായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന തോടന്നൂർ എഇഒ ഓഫീസിന് സ്വന്തം കെട്ടിടം യാഥാർഥ്യമാവുന്നു. ജനകീയ കൂട്ടായ്മയിലൂടെയാണ് കെട്ടിടം ഒരുങ്ങുക. തോടന്നൂർ കൃഷിഭവന് മുന്നിൽ 10 സെന്റ്‌ സ്ഥലം വാങ്ങി സർക്കാരിന് സമർപ്പിക്കുന്നതിനായുള്ള പ്രവർത്തനം ഊർജിതമാക്കി. 75ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് തോടന്നൂർ എഇഒ ഓഫീസ്. ആയഞ്ചേരി, തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാലയങ്ങളും മണിയൂർ, ഏറാമല പഞ്ചായത്തുകളിലെ പകുതി വീതം വിദ്യാലയങ്ങളും തോടന്നൂർ എഇഒ ഓഫീസിന്റെ പരിധിയിലാണ്.  ആധുനിക സൗകര്യത്തോടെ ഓഫീസ് സമുച്ചയം നിർമിക്കാനുള്ള മുന്നൊരുക്കമാണ് നടക്കുന്നത്. സ്ഥലത്തിനാവശ്യമായ വിഭവ സമാഹരണത്തിനും കെട്ടിട നിർമാണത്തിനുള്ള സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതിനും കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ സഹായത്തോടെ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സബ് ജില്ലയിലെ 10 അധ്യാപക സംഘടനകളുടെ നേതാക്കൾ കൂട്ടായി ചേർന്ന് ഇതിനായി അധ്യാപക സംഘടനാ ഐക്യവേദി രൂപീകരിച്ചിട്ടുണ്ട്‌.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ശ്രീലത ചെയർപേഴ്സണും ടി സുരേഷ് ബാബു കൺവീനറും എഇഒ സി കെ ആനന്ദ് കുമാർ ട്രഷററുമായ കെട്ടിട നിർമാണ കമ്മിറ്റിയും എഫ് എം മുനീർ ചെയർമാനും കെ വിശ്വനാഥൻ കൺവീനറുമായ ജനകീയ കമ്മിറ്റിയും പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നു. കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് എംഎൽഎ മുഖേന അപേക്ഷനൽകി.   Read on deshabhimani.com

Related News