ത്രിപുരയിൽ ബിജെപി ആക്രമണം: 
സിപിഐ എം പ്രതിഷേധിച്ചു

ത്രിപുര ഐക്യദാർഢ്യ ദിനാചരണം ടി വി നിർമ്മലൻ ഉദ്ഘാടനംചെയ്യുന്നു


 കോഴിക്കോട്‌ ത്രിപുരയിൽ ബിജെപി നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി നാട്‌. ജനാധിപത്യവിരുദ്ധവും  മനുഷ്യത്യരഹിതവുമായ അക്രമങ്ങളോട്‌ സന്ധിയില്ലെന്ന്‌ നഗര–-ഗ്രാമ മേഖലകളിൽ നിറഞ്ഞ പ്രതിഷേധ ശബ്ദങ്ങൾ സാക്ഷ്യപ്പെടുത്തി. പ്രകടനവും പൊതുയോഗവുമായി പതിനയ്യായിരത്തോളം കേന്ദ്രങ്ങളിൽ  സിപിഐ എം നേതൃത്വത്തിൽ  ത്രിപുരയ്‌ക്ക്‌ ഐക്യദാർഢ്യമുയർന്നു. കക്കട്ട് ടൗണിൽ നടന്ന പ്രതിഷേധ സംഗമം സി പി ഐ എം ജില്ലാ സെക്രട്ടരി പി മോഹനൻ ഉദ്ഘാടനം ചെയ്തു.കെ ഇ സജി അധ്യക്ഷനായി.  പ്രവർത്തന സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലാതാക്കുന്ന വിധമാണ്‌ ബിജെപി ത്രിപുരയിൽ പ്രവർത്തിക്കുന്നത്‌. സിപിഐ എം പാർടി ഓഫീസുകൾക്കും വാഹനങ്ങൾക്കുമൊക്കെ തീയിട്ട്‌ നടപ്പാക്കുന്ന കിരാതരീതിക്കെതിരായ താക്കീതായി ജില്ലയിലെങ്ങും നടന്ന ഐക്യദാർഢ്യ സമരം. ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൊതുയോഗവും പ്രകടനവും. കോഴിക്കോട് നോർത്ത് ഏരിയയിലെ മുന്നൂറോളം കേന്ദ്രങ്ങളിൽ ത്രിപുര ഐക്യദാർഢ്യദിനം ആചരിച്ചു. ഏരിയാ സെക്രട്ടറി  ടി വി നിർമ്മലൻ കോയാറോഡിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തു. വി സുരേഷ് ബാബു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി കെ പ്രമോദ്  സംസാരിച്ചു.  ഫറോക്ക് ഏരിയയിൽ ബ്രാഞ്ചുകളും ലോക്കലുകളിലെ പ്രധാന കവലകളും കേന്ദ്രീകരിച്ച് പ്രതിഷേധ ധർണകളും പ്രകടനങ്ങളും നടത്തി.ഫറോക്ക് മോട്ടോർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന  പ്രതിഷേധ ധർണ  സിപിഐ എം ഏരിയാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ടി ഉഷാകുമാരി അധ്യക്ഷയായി. എൻ പ്രശാന്ത് കുമാർ സംസാരിച്ചു. പ്രവീൺ കൂട്ടുങ്ങൽ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ലോക്കൽ,- ഏരിയാ കമ്മിറ്റി അംഗങ്ങൾ സമരം ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News