മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന പയ്യോളി ഹൈസ്കൂളിന്റെ മൂന്നുനില കെട്ടിടം


പയ്യോളി  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി പയ്യോളി ഹൈസ്കൂളിനുവേണ്ടി മൂന്നുകോടി രൂപ ചെലവിട്ട്‌ നിർമിച്ച മൂന്നുനില കെട്ടിടം ചൊവ്വ പകൽ 3.30ന്  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാവും.   പിടിഎ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിലെ 15 ക്ലാസ്‌ മുറികളിലേക്ക് സമാഹരിച്ച  ഫർണിച്ചറുകൾ കാനത്തിൽ ജമീല എംഎൽഎ വിദ്യാലയത്തിന് സമർപ്പിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 19 മാസംകൊണ്ടാണ് മൂന്നുനില കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. Read on deshabhimani.com

Related News