ത്രിപുരയിൽ ബിജെപി ആക്രമണം: സിപിഐ എം പ്രതിഷേധിച്ചു

കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌   ത്രിപുരയിൽ ബിജെപി നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി നാട്‌. ജനാധിപത്യവിരുദ്ധവും  മനുഷ്യത്യരഹിതവുമായ അക്രമങ്ങളോട്‌ സന്ധിയില്ലെന്ന്‌ നഗര–-ഗ്രാമ മേഖലകളിൽ നിറഞ്ഞ പ്രതിഷേധ ശബ്ദങ്ങൾ സാക്ഷ്യപ്പെടുത്തി. പ്രകടനവും പൊതുയോഗവുമായി പതിനയ്യായിരത്തോളം കേന്ദ്രങ്ങളിൽ  സിപിഐ എം നേതൃത്വത്തിൽ  ത്രിപുരയ്‌ക്ക്‌ ഐക്യദാർഢ്യമുയർന്നു. കക്കട്ട് ടൗണിൽ നടന്ന പ്രതിഷേധ സംഗമം സി പി ഐ എം ജില്ലാ സെക്രട്ടരി പി മോഹനൻ ഉദ്ഘാടനം ചെയ്തു.കെ ഇ സജി അധ്യക്ഷനായി.    പ്രവർത്തന സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലാതാക്കുന്ന വിധമാണ്‌ ബിജെപി ത്രിപുരയിൽ പ്രവർത്തിക്കുന്നത്‌. സിപിഐ എം പാർടി ഓഫീസുകൾക്കും വാഹനങ്ങൾക്കുമൊക്കെ തീയിട്ട്‌ നടപ്പാക്കുന്ന കിരാതരീതിക്കെതിരായ താക്കീതായി ജില്ലയിലെങ്ങും നടന്ന ഐക്യദാർഢ്യ സമരം. ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൊതുയോഗവും പ്രകടനവും നാദാപുരം ത്രിപുരയിലെ ബിജെപി അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ നാദാപുരം ഏരിയയിലെ ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.  കല്ലാച്ചി ഏരിയാ കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സി കെ ബാലൻ അധ്യക്ഷനായി. കെ ബാലൻ സ്വാഗതം പറഞ്ഞു. വെള്ളൂരിൽ സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ ലതിക, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കൃഷ്ണൻ എന്നിവർ  ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News