ഫറോക്ക് റസ്റ്റ് ഹൗസ് മാതൃകാ 
അതിഥി മന്ദിരമാകും: മന്ത്രി റിയാസ്

ഫറോക്ക് റസ്റ്റ് ഹൗസ് നിർമാണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു


ഫറോക്ക്  പൊതുമരാമത്ത് വകുപ്പിന് കീഴിൽ സംസ്ഥാനത്തെ മാതൃകാ അതിഥി മന്ദിരമായി ഫറോക്ക്‌ റസ്‌റ്റ്‌ ഹൗസ്‌ മാറുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്.  5.85 കോടി രൂപ ചെലവിട്ട് ചെറുവണ്ണൂരിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്‌ കല്ലിടുകയായിരുന്നു മന്ത്രി. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളിൽ കേവലം ആറു ശതമാനമാണ് മലബാറിലെത്തുന്നത്. സഞ്ചാരികളുടെ വരവ് കുറയാൻ മുഖ്യകാരണം മതിയായ താമസ സൗകര്യങ്ങളില്ലാത്തതാണ്.  ഇതിന് പരിഹാരമായാണ് ടൂറിസത്തിന്റെ സാധ്യതകൾകൂടി കണ്ടറിഞ്ഞ് അത്യാധുനിക രീതിയിൽ  റസ്റ്റ് ഹൗസ് നിർമിക്കുന്നത്. ഇത്‌ സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സി രാജൻ അധ്യക്ഷനായി. പൊതുമരാമത്ത് എക്സി. എൻജിനിയർ (കെട്ടിടവിഭാഗം) ആർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു . ടി രാധാഗോപി, മുരളി മുണ്ടെങ്ങാട്ട്, ബഷീർ കുണ്ടായിത്തോട്, കെ ആർ എസ് മുഹമ്മദ് കുട്ടി, കെ ബീരാൻ കുട്ടി,  വിനോദ് പറന്നാട്ടിൽ, സി  ബാസിത് എന്നിവർ സംസാരിച്ചു. സൂപ്രണ്ടിങ് എൻജിനിയർ എ മുഹമ്മദ് സ്വാഗതവും  അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ ഉമൈബ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News