പേരോട് തീവെപ്പ് : പരിശോധന നടത്തി

പേരോട് തീവെപ്പ് നടന്ന പ്രദേശം ഫോറൻസിക്‌ സംഘം പരിശോധിക്കുന്നു


നാദാപുരം:  പേരോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് തീവച്ച് നശിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധന നടത്തി. തൃശൂർ റീജ്യണൽ  ഫോറൻസിക്‌  സയൻസ് ലബോറട്ടറിയിലെ  പ്രിമ ചന്ദ്രനും സംഘവുമാണ്‌   പരിശോധന നടത്തിയത്‌.  2020 ജൂൺ പതിനൊന്നിനാണ് പേരോട് സ്വദേശി പുന്നോളി താമസിക്കും പാറക്കെട്ടിൽ ഗഫൂറിന്റെ ബൊലേറോ വാഹനം അജ്ഞാതർ തീവച്ച് നശിപ്പിച്ചത്.  നാദാപുരം പൊലീസ് അന്വേഷിച്ച കേസിൽ പുരോഗതി ഇല്ലാതായതോടെ പരാതിക്കാരന്റെ അപേക്ഷയിൽ  കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നാദാപുരം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പരാമർശിക്കപ്പെട്ടവരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.   ക്രൈം ബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഡി വൈ എസ്‌ പി പി കെ സന്തോഷിന്റെ നേതൃത്വത്തിൽ  ഇൻസ്പെക്ടർ സി ടി സഞ്ജയും സംഘവുമാണ് കേസന്വേഷിക്കുന്നത്. Read on deshabhimani.com

Related News