ഏജന്റുമാർ ധർണ നടത്തി



കോഴിക്കോട്‌ ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ്‌ ഏജന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമിതി നേതൃത്വത്തിൽ യുണൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ റീജ്യണൽ ഓഫീസിന്‌ മുന്നിൽ ഏജന്റുമാർ ധർണ നടത്തി. പൊതുമേഖലാ ജനറൽ ഇൻഷുറൻസ്‌ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ഏജന്റുമാർക്ക്‌ ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കുക, വാഹന ഇൻഷുറൻസ്‌ തേർഡ്‌ പാർടി പ്രീമിയം ഡി താരിഫ്‌ ചെയ്യുക, മോട്ടോർ, മെഡിക്കൽ ക്ലെയിം നടപടി വേഗത്തിലാക്കുക, സ്വകാര്യ കമ്പനികളെ സഹായിക്കുന്ന മാനേജ്‌മെന്റ്‌ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ആക്ടിങ്‌ സെക്രട്ടറി അഹമ്മദ്‌കുട്ടി കളരിക്കൽ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ പി കെ രഘുനാഥൻ അധ്യക്ഷനായി. കെ മോഹൻകുമാർ, കെ രാധാകൃഷ്‌ണൻ, ഇ പവിത്രൻ, ദിവാകർ ഷേണായി, പി സുധാകരൻ, രവികുമാർ, എം സി രാജേഷ്‌, ശശി പാലക്കാട്‌ എന്നിവർ സംസാരിച്ചു. ഇ എം ഗിരീഷ്‌ സ്വാഗതവും ഉണ്ണികൃഷ്‌ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News