ലോട്ടറി സംരക്ഷണത്തിന്‌ ഒപ്പുശേഖരണം



കോഴിക്കോട്‌ കേരള ലോട്ടറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും നൽകുന്ന ഭീമഹർജിയിലേക്കുള്ള‌ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം‌ ഡെപ്യൂട്ടി മേയർ സി പി മുസാഫർ  അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. മൊഫ്യൂസിൽ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത് നടന്ന പരിപാടിയിൽ   എം സി തോമസ്‌ അധ്യക്ഷനായി. പി ആർ സോമൻ മുഖ്യപ്രഭാഷണം നടത്തി. പി കെ നാസർ, വി കെ മോഹൻദാസ്‌, ജോയ്‌ പ്രസാദ്‌ പുളിക്കൽ, ടി ആർ വിനയചന്ദ്രൻ, വി കെ ഹംസ, സി പി ഷമീർ, ബാവ ഗണേഷ്‌, പ്രതീക്ഷ നൗഷാദ്‌, ടി ഐ ബിനോയ്‌ എന്നിവർ സംസാരിച്ചു. പാളയം ബസ്‌ സ്‌റ്റാൻഡിലും ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ഒപ്പുശേഖരണമുണ്ടായി.  ഇതരസംസ്ഥാന ബിനാമി ചൂതാട്ട ലോട്ടറിക്കെതിരെ നിയമം കൊണ്ടുവരിക, ചൂതാട്ട ലോട്ടറി നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അധികാരം നൽകുക, കേരള ലോട്ടറിയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേരള ലോട്ടറി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയാണ്‌ ഭീമഹർജി നൽകുന്നത്‌. Read on deshabhimani.com

Related News