‘കുട നന്നാക്കാനുണ്ടേയ്‌’ പുറത്തിറക്കി

രാവുണ്ണിയുടെ 'കുടനന്നാക്കാനുണ്ടേയ്' കാവ്യസമാഹാരം ദേശാഭിമാനി വാരിക പത്രാധിപർ സി പി അബൂബക്കർ 
ജാനമ്മ കുഞ്ഞുണ്ണിക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു. പുരുഷൻ കടലുണ്ടി, കെ ഇ എൻ എന്നിവർ സമീപം


 കോഴിക്കോട്‌ കവി രാവുണ്ണിയുടെ കാവ്യസമാഹാരം ‘കുട നന്നാക്കാനുണ്ടേയ്‌’ ദേശാഭിമാനി വാരിക പത്രാധിപർ സി പി അബൂബക്കർ പ്രകാശിപ്പിച്ചു. ജാനമ്മ കുഞ്ഞുണ്ണി ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ചടങ്ങ്‌ പുരുഷൻ കടലുണ്ടി ഉദ്‌ഘാടനംചെയ്‌തു.  സംസ്ഥാന സെക്രട്ടറി കെ ഇ എൻ,   പി വി കുട്ടൻ, കെ ഉണ്ണിക്കൃഷ്‌ണൻ,  രാവുണ്ണി, ബാബുവർഗീസ്‌ എന്നിവർ സംസാരിച്ചു. വിത്സൻ സാമുവൽ  അധ്യക്ഷനായി. കെ സുരേഷ്‌കുമാർ  സ്വാഗതം  പറഞ്ഞു. കവിയരങ്ങ്‌ ഒ പി സുരേഷ്‌ ഉദ്‌ഘാടനംചെയ്‌തു. വിമീഷ്‌ മണിയൂർ അധ്യക്ഷനായി. കെ വി സക്കീർ ഹുസൈൻ,  സജിത്‌കുമാർ പൊയിലുപറമ്പ്‌,  വിജീഷ്‌ പരവരി, രാജീവ്‌ പെരുമൺപുറ,  ലൈല ബൈജുരാജ്‌, വിനു നീലേരി, ഇ അഭിരാമി, അനീഷ്‌ മലയങ്കണ്ടി എന്നിവർ കവിതചൊല്ലി. വി ടി സുരേഷ്‌ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News