പത്രമാധ്യമ വാർത്തകൾ 
അടിസ്ഥാനരഹിതം: സിപിഐ എം



കുറ്റ്യാടി  സിപിഐ എം കുറ്റ്യാടി ലോക്കലിലെ ബ്രാഞ്ച്‌ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുറ്റ്യാടി ലോക്കൽ കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. പാർടി കോൺഗ്രസിന്റെ മുന്നോടിയായി കുറ്റ്യാടി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ നിശ്ചയിച്ച തിയ്യതിയിൽതന്നെ നടന്നു. നിലവിൽ 14 ബ്രാഞ്ചുകൾ 17 ബ്രാഞ്ചുകളായി സമ്മേളന കാലയളവിൽ വർധിച്ചു. സമ്മേളനങ്ങൾ ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉദ്ഘാടനംചെയ്‌തു. നവംബർ ഏഴിന് ലോക്കൽ സമ്മേളനം കുറ്റ്യാടി എൻ സി കണ്ണൻ മാസ്റ്റർ നഗറിൽ നടക്കും. ഗസൽ രാവ്, പഠനക്ലാസ്‌, സാംസ്കാരിക സദസ്സ്, കിടപ്പ് രോഗികൾക്കുള്ള സഹായം, പഴയകാല പ്രവർത്തകരെ ആദരിക്കൽ എന്നിവയുണ്ടാകും. വളരുന്ന കുറ്റ്യാടി വികസനവും സാധ്യതയും സെമിനാറിൽ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ പങ്കെടുക്കും. സാംസ്‌കാരിക സദസ്സിൽ പ്രൊഫ. എം എം നാരായണൻ  മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ സമാപന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി പി മോഹനൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ എന്നിവർ സംസാരിക്കുമെന്ന് ലോക്കൽ സെക്രട്ടറി എ എം റഷീദ്, കുന്നുമ്മൽ കണാരൻ, പി സി ഷൈജു, സി എൻ ബാലകൃഷ്ണൻ, പി സി രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News