പഠനം സമ്പൂർണ ഡിജിറ്റൽ



കോഴിക്കോട‌് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ സ‌്കൂളുകളും സമ്പൂർണ ഡിജിറ്റലായി. 4509 ക്ലാസ‌് മുറികൾ സ‌്മാർട്ടായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രഖ്യാപനം നടത്തി. ഓരോ മണ്ഡലങ്ങളിലും പ്രത്യേകം പരിപാടിയും നടന്നു. 420 യുപി സ്കൂളുകളും 712 എൽപിയും ഡിജിറ്റലായിക്കഴിഞ്ഞു. 6069 ലാപ‌്ടോപ‌്, 2592 പ്രൊജക്ടർ, എല്ലാ സ‌്കൂളിലും അതിവേഗ ഇന്റർനെറ്റ‌് കണക്‌ഷൻ, ഡിഎസ‌്എൽആർ ക്യാമറ, എൽഇഡി ടിവി, പ്രിന്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട‌്. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുത്ത സ‌്കൂളുകളിൽ മണ്ഡലംതല പ്രഖ്യാപന പരിപാടികൾ നടന്നു. ജില്ലയിലെ പരിപാടികളിൽ മന്ത്രിമാരായ ടി പി രാമകൃഷ‌്ണനും എ കെ ശശീന്ദ്രനും വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.  എംഎൽഎമാരായ എ പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, ഇ കെ വിജയൻ, കെ ദാസൻ, ജോർജ് എം തോമസ്, കാരാട്ട് റസാഖ്, ഡോ.എം കെ മുനീർ, പാറക്കൽ അബ്ദുള്ള, പി ടി എ റഹീം, സി കെ നാണു, വി കെ സി മമ്മദ് കോയ തുടങ്ങിയവർ മണ്ഡലംതല പരിപാടികളിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടർ സാംബശിവ റാവു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി പി മിനി, എസ്എസ‌്കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ കെ അബ്ദുൾ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ബി മധു തുടങ്ങിയവർ വിവിധ വിദ്യാലയങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു. Read on deshabhimani.com

Related News