നിത്യയ്ക്ക് വേണം കാരുണ്യത്തിന്റെ 
കൈത്താങ്ങ്‌



നാദാപുരം  രക്താർബുദം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. വാണിമേൽ പഞ്ചായത്തിലെ 11-ാം വാർഡിൽ അയ്യങ്കിയിലെ ചെറിയ പറമ്പത്ത് നിത്യയാണ്‌ സുമനസ്സുകളുടെ സഹായം തേടുന്നത്‌. ഇരുപത്തിരണ്ടുകാരിയായ നിത്യ ആറുമാസം പ്രായമായ കുട്ടിയുടെ അമ്മയുമാണ്‌. രക്താർബുദം ബാധിച്ച്‌ തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ്. നിർധന കുടുംബാംഗമായ നിത്യയുടെ ചികിത്സയ്ക്ക് ഏതാണ്ട് 25 ലക്ഷം രൂപ ചെലവ് വരും. വലിയൊരു തുക ഇപ്പോൾ തന്നെ ചെലവാക്കിയ നിർധന കുടുംബത്തിന് തുടർന്നുള്ള ചികിത്സക്ക്‌ നാട്ടുകാരുടെ സഹായം വേണം.  നിത്യയുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകി. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ ചെയർപേഴ്സണായും,  വാർഡംഗം പി ശാരദ കൺവീനറായുമാണ് കമ്മിറ്റി ധനസമാഹരണം. കേരള ഗ്രാമീൺ ബാങ്ക് വിലങ്ങാട് ശാഖയിൽ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട്‌ നമ്പർ: 4021 0101045170. ഐഎഫ്‌എസ്‌സി: KLGB 0040210. ഗൂഗിൾ പേ: 9846913092. Read on deshabhimani.com

Related News