അന്തിമ വോട്ടർ പട്ടിക 26ന്‌



കോഴിക്കോട്‌ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കരട്‌ പട്ടികയിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തി 26ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ്‌ ശ്രമം. പഞ്ചായത്തുകളിലും നഗരസഭ, കോർപറേഷനിലും ഇതിനായുള്ള ജോലികൾ പുരോഗമിക്കുകയാണ്‌. പഞ്ചായത്ത്‌ സെക്രട്ടറിമാർക്കാണ്‌ വോട്ടർപട്ടിക തയ്യാറാക്കുന്നതിന്റെ ചുമതല.    2015ലെ തദ്ദേശ തെരഞ്ഞെടുപ്പ്‌ അടിസ്ഥാനമാക്കി ജനുവരിയിൽ ആദ്യ കരടുപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്മേലുള്ള ആക്ഷേപങ്ങൾ സ്വീകരിച്ച്‌ പുതിയ വോട്ടർമാരുടെ പേര്‌ കൂട്ടിച്ചേർക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും ചെയ്‌തു. തുടർന്ന്‌ ആഗസ്‌ത്‌ 12ന്‌ പുതുക്കിയ കരട്‌ പട്ടിക  പ്രസിദ്ധീകരിച്ചു. ഇതിലും മാറ്റം വരുത്തിയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.  അപേക്ഷകൾ ഇപ്പോഴും കിട്ടുന്നുണ്ടെന്നും പുതിയ വോട്ടർമാരെ ചേർക്കാനുള്ള അപേക്ഷകളിൽ ഇരട്ടിപ്പും ഉള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.   23നകം ഇത്തരം തിരുത്തലുകൾ വരുത്തണമെന്നാണ്‌   നിർദേശം. 26ന്‌ അന്തിമപട്ടിക പ്രസിദ്ധീകരിച്ച ശേഷം നാമനിർദേശ പത്രിക പിൻവലിക്കുന്ന ദിവസംവരെ വരുന്ന അപേക്ഷകളും പരിഗണിക്കും.   Read on deshabhimani.com

Related News