ജില്ലയിലെ ആദ്യ സോളാര്‍ 
ഇവി ചാര്‍ജിങ്‌ സ്റ്റേഷന്‌ തുടക്കം

കൊടുവള്ളിയിൽ സൗരോർജ ചാർജിങ് സ്റ്റേഷൻ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുന്നു


കൊടുവള്ളി  ജില്ലയിലെ ആദ്യ സൗരോർജ വെദ്യുത വാഹന ചാർജിങ്‌ സ്റ്റേഷൻ കൊടുവള്ളിയിൽ ആരംഭിച്ചു. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത പൊതുമരാമത്ത് റസ്റ്റ്‌ ഹൗസുകളിൽ ഇലക്ട്രിക് ചാർജിങ് സെന്ററുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെണ്ണക്കാട് റോയൽ ആർക്കൈഡ് കൺവൻഷൻ സെന്ററിലാണ്‌  അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊളംബിയർ ലാബ് എന്ന സ്ഥാപനം ആരംഭിച്ചത്‌.  ഒരേ സമയം രണ്ട്‌ കാറുകൾക്ക്‌ ചാർജ് ചെയ്യാം. ഇതിനുള്ള 142 കിലോവാട്ട് മെഷീൻ, മൂന്ന്‌ ഓട്ടോറിക്ഷകൾ ചാർജ് ചെയ്യാനുള്ള 10 കിലോവാട്ട് മെഷീൻ, ബൈക്കിലും സ്‌കൂട്ടറിലും ഇന്ധനം നിറയ്‌ക്കാവുന്ന 7.5 കിലോവാട്ട് ശേഷിയുള്ള മെഷീൻ എന്നിവ ഇവിടെയുണ്ട്‌.  ചടങ്ങിൽ എംഎൽഎമാരായ പി ടി എ റഹീം, എം കെ മുനീർ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News