ഭാഷാഇൻസ്‌റ്റിറ്റ്യൂട്ട്‌ പുസ്‌തകോത്സവം ഇന്ന്‌ തുടങ്ങും



കോഴിക്കോട്‌ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്‌ പ്രാദേശിക കേന്ദ്രം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പുസ്‌തകപ്രദർശനം 13 മുതൽ 16 വരെ ടൗൺഹാളിൽ നടക്കും. 13ന്‌ വൈകിട്ട്‌ നാലിന്‌ ഡോ. ഖദീജ മുംതാസ്‌ ഉദ്‌ഘാടനം ചെയ്യും. തത്വചിന്തയും സൗഹൃദവും, ദറിദ, സമാന്തര വൈദ്യം എന്നീ പുസ്‌തകങ്ങൾ  പ്രകാശിപ്പിക്കും. ഇരുപത്‌ മുതൽ അറുപത്‌ ശതമാനം വരെ വിലക്കുറവിൽ  പുസ്‌തകം ലഭിക്കും.   ‘ചർക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദിജീവിതം’  പുസ്തകം സ്വാതന്ത്ര്യദിനത്തിൽ പ്രകാശിപ്പിക്കും. കോഴിക്കോട് ടൗൺഹാളിൽ രാവിലെ ഒമ്പതിന്‌  മന്ത്രി പി എ  മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യും. കേരള ഖാദി ഗ്രാമവ്യവസായബോർഡ് ഡയറക്ടറായിരുന്ന  എം  സുരേഷ്ബാബുവാണ്‌ രചന. Read on deshabhimani.com

Related News