യുവാവിന്റെ
മരണം: ഒരാൾ അറസ്റ്റിൽ



 കുറ്റ്യാടി കഴിഞ്ഞ ദിവസം കൈവേലിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൈവേലി ചമ്പിലോറ നീളം പറമ്പത്ത് അഖിലിനെ(23)യാണ് കുറ്റ്യാടി സിഐ ഇ പി ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് വളയം ചുഴലി സ്വദേശി നീലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണുവിനെ (30) കൈവേലി അങ്കണവാടി ചമ്പിലോറ റോഡ് അരികിൽ മർദനമേറ്റ്  അബോധാവസ്ഥയിൽ കണ്ടത്‌. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News