ബഫർസോൺ: ആവശ്യമെങ്കിൽ സംസ്ഥാനം കോടതിയെ സമീപിക്കും–മന്ത്രി



വെസ്റ്റ്ഹിൽ  ബഫർസോൺ ദൂരനിർണയത്തിൽ സുപ്രീം കോടതിയിൽ കേന്ദ്രവുമായി സഹകരിച്ച് കർഷകർക്ക്‌ ആശ്വാസമായ നടപടി സംസ്ഥാനം സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വാർത്താലേഖകരോട്‌ പറഞ്ഞു. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ബഫർസോണായി പ്രഖ്യാപിച്ച വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ പ്രസ്‌താവന സ്വാഗതംചെയ്യുന്നു.  ജനവാസകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ  ആവശ്യം. വരുംദിവസങ്ങളിൽ കർഷകരുടെ മറ്റാവശ്യങ്ങൾകൂടി ചേർത്ത് കേന്ദ്രത്തിന് സമർപ്പിക്കും. ഇതര സംസ്ഥാനങ്ങളുടെ ആവശ്യം വ്യത്യസ്‌തമാണ്. ക്വാറികളെയും ഒഴിവാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് രണ്ട്‌ ദിവസത്തികം വരും. അത് പഠിച്ച് കേന്ദ്രത്തോടൊപ്പം ചേരണമോ എന്ന് തീരുമാനിക്കും. ആവശ്യമെങ്കിൽ സംസ്ഥാനം സ്വന്തമായി കോടതിയെ സമീപിക്കും.  യുഡിഎഫ്‌ ഭരണകാലത്ത്‌ 2013ൽ 12 കിലോമീറ്റർ ബഫർസോൺ എന്ന ഉത്തരവാണിറങ്ങിയത്. എന്നാൽ എൽഡിഎഫ് സർക്കാർ നിരന്തരമായി കർഷകരും ജനങ്ങളുമായും ചർച്ചനടത്തിയതിന്റെ ഭാഗമായാണ് 2019 ലെ ഉത്തരവ്. മാർഗ നിർദേശമനുസരിച്ച് തയ്യാറാക്കിയ പുതിയ പ്രൊപ്പോസൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച് കാത്തിരിക്കയാണെന്നും മന്ത്രി അതിഥി മന്ദിരത്തിൽ പറഞ്ഞു. Read on deshabhimani.com

Related News