എൽഡിഎഫ്‌ സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക്



  മുക്കം മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബാബു പൊലുകുന്നത്ത് രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത്കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക്. ചതുർദിന സത്യഗ്രഹം വ്യാഴം സമാപിക്കും. തുടർന്ന് പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം മൂന്നാം ദിവസം സിപിഐ  ജില്ലാ കമ്മിറ്റി അംഗം വി എ സെബാസ്റ്റ്യൻ സമരം  ഉദ്ഘാടനം ചെയ്തു. സി ടി സി അബ്ദുള്ള, എൻ രവീന്ദ്രകുമാർ, വി കെ അബൂബക്കർ, സന്തോഷ് സെബാസ്റ്റ്യൻ, ഇ അരുൺ, ഗിരീഷ് കാരകുറ്റി, വി എ സണ്ണി, സി ടി അബ്ദുൽ ഗഫൂർ, കെ പി അഖിൽ, പി കെ സജിത്ത്, ടി അനസ്, സിജി ബൈജു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News