പാചക വാതക വില വർധനക്കെതിരെ പ്രതിഷേധമിരമ്പി



വടകര പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു വടകര ഏരിയാ വനിത സബ് കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പൊസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി രജനി ഉദ്ഘാടനം ചെയ്തു. എം പി ശ്രീലത അധ്യക്ഷയായി. കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം പി സ്മിത, പി സുനന്ദ എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി പാചക വാതക വിലവർധനക്കെതിരെ കെഎസ്‌കെടിയു ഒഞ്ചിയം ഏരിയാ വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ ഓർക്കാട്ടേറി പോസ്റ്റ്‌ ഓഫീസ് മാർച്ചും അടുപ്പ് കൂട്ടൽ സമരവും സംഘടിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ എം ചന്ദ്രി സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡന്റ് പി അശോകൻ അധ്യക്ഷനായി. എം സി സൗമ്യ, എം എം രജനി, കെ എം വാസു, വി ജിനീഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News