ഹരിത: അന്വേഷണത്തിൽ വീഴ്‌ച പാടില്ല– വനിതാ കമീഷൻ



 കോഴിക്കോട്‌  എംഎസ്‌എഫ്‌ നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയിലെ അന്വേഷണത്തിൽ വീഴ്‌ച പാടില്ലെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  പൊലീസിന്‌ നിർദേശം നൽകി.  അന്വേഷണ ഉദ്യോഗസ്ഥരോട്‌ വിശദീകരണം തേടും. അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ അടുത്ത സിറ്റിങ്ങിലും പരാതി പരിഗണിക്കുമെന്നും സതീദേവി പറഞ്ഞു. അദാലത്തിൽ ഹരിത നേതാക്കളുടെ മൊഴിയെടുത്തശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ.  അന്വേഷണത്തിൽ   പരാതിക്കാർക്ക്‌ നീതി ലഭ്യമാക്കുന്ന നടപടിയുണ്ടാകും. നിലവിലെ അന്വേഷണത്തെക്കുറിച്ച്‌ പരാതിക്കാർ കമീഷനെ അറിയിച്ചിട്ടുണ്ട്‌. കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ എതിർകക്ഷികൾക്ക്‌ വീണ്ടും നോട്ടീസ്‌ അയക്കും.  എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിന്റെയും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെയും അശ്ലീല പരാമർശങ്ങൾക്കെതിരെയാണ്‌ ഹരിത മുൻ ഭാരവാഹികൾ മുഫീദ തസ്‌നിയും നജ്‌മ തബ്‌ഷീറയും കമീഷന്‌  മൊഴി നൽകിയത്‌.   കൂടുതൽ വിവരങ്ങൾ മൊഴിയായി നൽകിയെന്ന്‌ അവർ പറഞ്ഞു. തങ്ങളുടെ ഭാഗത്തുനിന്ന്‌  മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. എതിർഭാഗം ഹാജരായില്ല. Read on deshabhimani.com

Related News