ദ്വിദിന പ്രതിഷേധം സമാപിച്ചു

കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ ദ്വിദിന പ്രതിഷേധ ധർണ സമാപിച്ചു. ശമ്പളം എല്ലാ മാസവും അഞ്ചിന്‌ മുമ്പ്‌ നൽകുക, കെഎസ്‌ആർടിസി മാനേജ്മെന്റിന്റെ ഏകപക്ഷീയ നിലപാടുകൾ തിരുത്തുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, താൽക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി കെഎസ്‌ആർടിസി ജില്ലാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സി എ പ്രമോദ് കുമാർ അധ്യക്ഷനായി. പി എ ജോജോ, എ സി അനൂപ്, കെ എം സുരേന്ദ്രൻ, കെ പി രാജേഷ്, എം സന്തോഷ്, ആസിഫലി, പി എ ചന്ദ്രശേഖരൻ, ടി നാസർ, കെ വി ജയരാജൻ എന്നിവർ സംസാരിച്ചു. പി റഷീദ് സ്വാഗതവും ടി വിനോദ് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News