എംഡിഎംഎയുമായി പിടിയിൽ



അഴിയൂർ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഡ്രൈവറെ ചോമ്പാല പൊലീസ്‌ പിടികൂടി. 9.3 ഗ്രാം എംഡിഎംഎയുമായി പുഴിത്തല അൽസഫയിൽ ജുമൈസിനെയാണ് (43) പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊടുവാളും പൊലീസ് കസ്റ്റഡിയിലെടുത്തു. മാഹിയിൽ ട്രാവലർ ഡ്രൈവറാണ്. കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരുവിൽ പോയപ്പോൾ നൈജീരിയൻ സ്വദേശിയിൽനിന്ന്‌ 14,000 രൂപ നൽകി വാങ്ങിയതാണെന്ന് ഇയാൾ പൊലീസിന്‌ മൊഴിനൽകി. ചോമ്പാല എസ്ഐ പി കെ മനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്‌. Read on deshabhimani.com

Related News