എൻഎസ്എസ് സപ്തദിന 
ക്യാമ്പുകൾ 
ഇന്ന് തുടങ്ങും



ബാലുശേരി   ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം രണ്ടാം വർഷ വളന്റിയർമാർക്കായുള്ള സപ്തദിന സഹവാസ ക്യാമ്പ് "സ്വാതന്ത്ര്യാമൃതം' 12 മുതൽ 18 വരെ. 75ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നതിനെ പ്രതിപാദ്യ വിഷയമാക്കിയാണ് ഈ വർഷത്തെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.   സ്വാതന്ത്ര്യ സമര ചരിത്ര സംഗമം, സംസ്ഥാനമൊട്ടാകെ ഒരുലക്ഷം ദേശീയ പതാക നിർമിക്കുന്ന ഹർ ഘർ തീരംഗ പദ്ധതി,  1400 ഫ്രീഡം വാൾ തയ്യാറാക്കുന്ന പദ്ധതി, പൊതു ഇടങ്ങളുടെ  ശുചീകരണം തുടങ്ങിയവ ഉണ്ടാകും. ജില്ലയിൽ 149 എൻഎസ്എസ് യൂണിറ്റുകളിലെ 7450 വളന്റിയർമാർ ക്യാമ്പിന്റെ ഭാഗമാവുമെന്ന് എൻ എസ് എസ് ജില്ലാ കോ ഓഡിനേറ്റർ എസ് ശ്രീചിത്ത് പറഞ്ഞു. Read on deshabhimani.com

Related News